DEPOSITS

നിക്ഷേപങ്ങൾ

    സംഘത്തിൽ അംഗത്വമുള്ളവർക്ക് നിക്ഷേപ അക്കൗണ്ടുകൾ തുടങ്ങാവുന്നതാണ്. സർക്കാർ കാലാകാലങ്ങളിൽ  നിശ്ചയിക്കുന്ന പലിശ നിരക്കിലാണ്നി ക്ഷേപങ്ങൾക്ക് പലിശ നൽകുന്നത്. വിവിധ തരം നിക്ഷേപ പദ്ധതികൾക്ക് വിവിധ നിരക്കുകളിലുള്ള പലിശയും നൽകുന്നു.

സേവിംഗ്സ് നിക്ഷേപം (Savings Account)

    സേവിംഗ്സ് അക്കൗണ്ട് സേവനം സംഘത്തിൽ ലഭ്യമാണ്. എത്രയും കുറഞ്ഞ സമയം കൊണ്ട് ഇടപാടുകൾ നടത്തിക്കൊണ്ടുപോകുവാൻ നിക്ഷേപകന് സാധിക്കുന്നു. സെക്രട്ടറിയുടെ അനുമതിയോടെ ഏതൊരംഗത്തേയും ബാങ്കിൽ ഒരു സേവിംഗ്സ് നിക്ഷേപം തുടങ്ങുവാൻ അനുവദിക്കുന്നതാണ്. നിക്ഷേപത്തിൽ ചുരുങ്ങിയത് 100 രൂപ ഉണ്ടായിരിക്കേണ്ടതാണ്. സേവിംഗ്സ് നിക്ഷേപത്തിനുമേൽ സഹകരണ രജിസ്റ്റ്രാറുടെ നിർദ്ദേശാനുസരണം ബാധകമായ പലിശ നൽകി വരുന്നു. സേവിംഗ്സ് നിക്ഷേപത്തിന് ബാങ്കിൽ നിന്നും കൊടുക്കുന്ന പാസ്ബുക്ക് കളഞ്ഞു പോകുന്ന പക്ഷം പിഴ ചുമത്തി മറ്റൊരു പാസ്ബുക്ക് നൽകുന്നതാണ്.

നിലവിൽ സേവിംഗ്സ് അക്കൗണ്ട് നിക്ഷേപ പലിശ: 4 %

സ്ഥിരനിക്ഷേപം (fixed Deposit)

    ഏതൊരംഗത്തിനും സ്ഥിരനിക്ഷേപം തുടങ്ങാവുന്നതാണ്. ഒരു നിശ്ചിത കാലയളവിലേയ്ക്ക് സ്ഥിരമായി ഒരു തുക നിക്ഷേപിക്കുകയാണ് ഇതിൻറെ രീതി. കാലയളവും അതിനുള്ള പലിശ നിരക്കുകളും, സംസ്ഥാന സഹകരണ രജിസ്റ്റ്രാറുടെ ഉത്തരവനുസരിച്ച് തീരുമാനിക്കുന്നതാണ്. കാലാവധി കഴിഞ്ഞും തുടർന്ന് സ്ഥിരനിക്ഷേപ പലിശ ലഭിക്കണമെങ്കിൽ, പ്രസ്തുത നിക്ഷേപം പുതുക്കേണ്ടതാണ്. കാലാവധിക്കു മുമ്പ് നിക്ഷേപങ്ങൾ പിൻവലിക്കുന്ന പക്ഷം, സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതാണ്.

നിലവിൽ സ്ഥിരനിക്ഷേപ പലിശ നിരക്കുകൾ

No.

Period From

Period To

Int. Rate (%)

Senior Citizen (+%)

1

15 days

45 days

5.00

0.5

2

46 days

90 days

5.50

0.5

3

91 days

179 days

6.00

0.5

4

180 days

364 days

6.25

0.5

5

1 year

Below 2 year

7.00

0.5

6

2 year & above

7.00

0.5

റെക്കറിംഗ് നിക്ഷേപം (Recurring Deposit)
സ്ഥിരമായി ഒരു തുക മാസം തോറും അടച്ച് കാലാവധി കഴിയുമ്പോൾ ഒരു നിശ്ചിത സംഖ്യ തിരികെ നൽകുന്ന പദ്ധതിയാണിത്. മാസ ശമ്പളം ലഭിക്കുന്നവർക്കും എല്ലാ മാസവും നിശ്ചിത തുക പ്രതിഫലം ലഭിക്കുന്നവർക്കും ഉത്തമമായ ഒരു നിക്ഷേപ പദ്ധതിയാണിത്. നിശ്ചിത അടവിനും കാലാവധിയ്ക്കും ബാധകമായ പട്ടിക പ്രകാരമുള്ള തുക കാലാവധി കഴിയുമ്പോൾ ലഭിക്കുന്നതാണ്. 

പ്രതിമാസ നിക്ഷേപ പദ്ധതി (MONTHLY DEPOSIT SCHEME) - ചിട്ടി

    സംഘത്തിന്റെ അംഗങ്ങൾക്ക് ചേരാവുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. വിവിധ കാലാവധികളിലും തുകകളിലും അതാതുകാലങ്ങളിൽ നടത്തപ്പെടുന്ന ഈ പദ്ധതിയിൽ അംഗമാകുന്ന ഒരാൾനിക്ഷേപ സംഖ്യ മുടക്കം കൂടാതെപ്രതിമാസം സംഘത്തിൽ അടച്ച് പദ്ധതി പൂർത്തീകരിയ്ക്കേണ്ടതും, 30 ദിവസത്തിനു ശേഷം മാത്രംസംഘത്തിന്റെ കമ്മീഷൻ അഞ്ചു ശതമാനം കഴിച്ച് ബാക്കി തുക ഓരോ നിക്ഷേപകനും നൽകുന്നതായിരിക്കും. 

     പദ്ധതി തുക മുൻകൂറായി ലഭിക്കുന്ന നിക്ഷേപകൻ ശേഷിക്കുന്ന തവണകൾ അടയ്ക്കുവാനുള്ള തുക സംഘത്തിൽ നിന്നും വായ്പയായി കണക്കാക്കുന്നതാണ്. വായ്പകളെ സംബന്ധിച്ച് കാലാകാലങ്ങളിൽ വരുന്ന നിബന്ധനകൾ പദ്ധതി വായ്പകൾക്കും പൂർണ്ണമായും ബാധകമായിരിക്കും. ഒരു മാസം ഒരു പദ്ധതിയിൽ നിന്ന് ഒരാൾക്കുമാത്രമേ പദ്ധതി വായ്പ അനുവദിക്കുകയുള്ളു.  ഒരു മാസത്തിൽ ഓരോ നിക്ഷേപകനും ഉപേക്ഷിക്കുവാൻ സന്നദ്ധമാകുന്ന സംഖ്യ പദ്ധതി വായ്പ വാങ്ങിയവർക്കും വാങ്ങിയിട്ടില്ലാത്തവർക്കും തുല്യമായി വീതിച്ചു നല്കുന്നതായിരിക്കും. ഇപ്രകാരം വീതിയ്ക്കപ്പെടുന്ന തുക കഴിച്ചുള്ള സംഖ്യ മാത്രം അടുത്ത തവണ സംഖ്യയായി അടച്ചാൽ മതിയാകുന്നതാണ്. ഈ പദ്ധതിയിലെ പ്രതിമാസ ഗഡുവുകൾ കൃത്യമായ തീയതിയിൽ അടയ്ക്കാതെ വീഴ്ചവരുത്തുന്ന നിക്ഷേപകർക്ക് ഡിസ്ക്കൌണ്ട് വിഹിതത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.

No comments:

Post a Comment